yasar-manaf

# പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സ്ഥിരീകരണം

നെടുമ്പാശേരി: ഷാർജയിൽ നിന്നെത്തിയ താജു തോമസിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി.

കോഴിക്കോട് കുന്നമംഗലം പൈങ്ങോട്ട്പുരം പുതിയോട്ടിൽ യാസർ മനാഫി (27) നെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. സ്വർണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് പൊലീസിന്
ലഭിച്ച വിവരം. പത്താമനെ പിടികൂടിയ ശേഷമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യം പൊലീസ് പുറത്തുവിട്ടത്. സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടർന്ന് ആളുമാറിയാണ് താജുവിനെ കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവരിലേറെയും. ഇവർ കാത്തുനിന്ന യഥാർത്ഥ ആളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളുടെ പശ്ചാത്തലം പരിശോധിച്ച് കാപ്പ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് എസ്.പി പറഞ്ഞു.