കാലടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നീലീശ്വരം യൂണിറ്റ് സമ്മേളനം നടന്നു. യൂണിറ്റ് പ്രസിഡന്റ് ടി.എൽ.പ്രദീപ് അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി പി.ബെന്നി, വിനോദ് ശ്രീമൂലനഗരം, കെ.കെ.രവി, സി.എസ്.ബോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ.സുരേന്ദ്രൻ (പ്രസിഡന്റ്), ജനത പ്രദീപ് (വൈസ്.പ്രസിഡന്റ്), എ.എം.പ്രസാദ് (സെക്രട്ടറി), സി.എസ്.ബോസ് (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.