കോതമംഗലം: അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പല്ലാരിമംഗലം ഹെൽത്ത് സെന്ററിൽ ഇന്നലെ നടന്ന കൊവിഡ് ടെസ്റ്റിനും വാക്സിനേഷൻ വിതരണത്തിനും സൗജന്യ ആബുലൻസ് സർവീസും വോളന്റിയർമാരുടെ സേവനവും ഏർപ്പെടുത്തി.
കൊവിഡ് പോസിറ്റീവായ വ്യക്തികൾക്ക് മറ്റ് വാഹനങ്ങളിൽ യാത്ര നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ക്ലബ്ബിന്റെ ആബുലൻസ് സൗജന്യമായി സർവീസ് നടത്തിയത്.ഇനിയുള്ള ദിവസങ്ങളിലും ആബുലൻസ് സേവനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.