കൂത്താട്ടുകുളം: ലിറ്റിൽ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബ് രണ്ടാം ബാച്ച് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്തു. 2019 ൽ ആരംഭിച്ച രണ്ടാംബാച്ചിലെ മുഴുവൻ അഗങ്ങളും എ ഗ്രേഡ് നേടി എസ്.എസ്.എൽ.സി പരീക്ഷയിൽ അഞ്ചുശതമാനം ഗ്രേസ് മാർക്കിന് അർഹരായി. പി.ടി.എ.പ്രസിഡന്റ് പി.ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന പ്രത്യേക യോഗം നഗരസഭ ചെയർപേഴ്‌സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മരിയ ഗൊരേത്തി ലിറ്റിൽ കൈറ്റുകൾക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്തു.മികച്ച പ്രവർത്തനം നടത്തിയ ലിറ്റിൽ കൈറ്റുകൾക്ക് വാർഡ് കൗൺസിലർ സുമ വിശ്വംഭരൻ ഉപഹാരങ്ങൾ നൽകി. ഹെഡ്മിസ്ട്രസ് എം.ഗീതാദേവി,ബാച്ച് ലീഡർ പാർവ്വതി ബി. നായർ,പി.ടി.എ. പ്രസിഡന്റ് മിനി പ്രദീപ്, വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി,കമ്മിറ്റി അംഗം കെ.പി. സജികുമാർ, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി.എസ്, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, എസ്.ഐ.ടി.സി. അജിത് എ.എൻ. എന്നിവർ സംസാരിച്ചു.