ambulance-
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ക്നാനായ കത്തോലിക്ക പള്ളി പിറവം നഗരസഭക്ക് വിട്ടുകൊടുത്ത ആംബുലൻസിന്റെ താക്കോൽ വികാരി ഫാ.മാത്യു മണക്കാട്ട് നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പിന് കൈമാറുന്നു

പിറവം: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പിറവം ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയുടെ ആംബുലൻസ് നഗര സഭയ്ക്ക് വിട്ട് നൽകി. പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ.മാത്യു മണക്കാട്ട് ആംബുലൻസിന്റെ താക്കോൽ

നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പിന് കൈമാറി. വൈസ് ചെയർമാൻ കെ.പി.സലീം, സഹ.വികാരി.ഫാ. മജോ വാക്കോലയിൽ, വാർഡ് കൗൺസിലർ രാജു പാണാലിക്കൽ എന്നിവർ പങ്കെടുത്തു.