കൂത്താട്ടുകുളം: നഗരസഭ ഗവൺമെന്റ് സാമൂഹ്യ ആരോഗ്യ കേന്ദ്രം കൊവിഡ് പ്രഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി.നഗരസഭ മുൻകൈയെടുത്താണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കൊവിഡ് ബാധിച്ചവരിൽ ആരോഗ്യസ്ഥിതി മോശമായ വരെ ആശുപത്രിയിലേക്ക് മാറ്റും. ആബുലൻസ്, കാർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തളിക്കുന്നിൽ ക്വാറന്റൈയ്ൻ കേന്ദ്രവും പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ, ഗ്രാമപ്രദേശങ്ങൾ തുടങ്ങിയ നിരീക്ഷിക്കുന്നതിനായി ആരോഗ്യ വിഭാഗത്തിന്റെ മൂന്നു സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി.നഗരസഭ ഗവ.ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി 40 ബെഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ആശുപത്രി ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോർട്ടലിൽ നിന്നും രോഗികളെ അലോട്ട് ചെയ്യുന്ന മുറയ്ക്ക് ചികിത്സ ലഭ്യമാക്കും. പോസിറ്റീവ് ആകുന്നവർക്ക് സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് നേഴ്സുമാരെ ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സയിലുള്ളവർക്ക് കുടുംബശ്രീ സഹകരണത്തോടെ സൗജന്യ ഭക്ഷണവും നൽകും. 3 ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഗാർഡുമാർ എന്നിവരെ നഗരസഭ നിയമിച്ചു.
നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.