വെൻഡിംഗ് മെഷിനൂകളുടെ വിതരണോദ്ഘാടനം എറണാകുളം നോർത്ത് സ്റ്റേഷനിൽ വച്ച് ഡി.സി.പി ഐശ്വര്യ ഡോംഗ്‌റെ നിർവഹിച്ചു. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചു നടന്ന ചടങ്ങിൽ വച്ച് വനിതാ സെൽ, വനിതാ പൊലീസ് സ്റ്റേഷൻ, എറണാകുളം സെൻട്രൽ,ഹിൽപാലസ് , എളമക്കര എന്നീ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ സാനിറ്ററി നാപ്കിൻ മെഷീനുകൾ ഡി.സി.പിയിൽ നിന്നും ഏറ്റുവാങ്ങി. കമ്മിഷണറേറ്റിന് പരിധിയിലെ 26 സ്റ്റേഷനുകളിലാണ് മെഷീനുകൾ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസ് സ്റ്റേഷനുകളിൽ സാനിറ്ററി നാപ്കിൻ മെഷീനുകൾ സ്ഥാപിക്കുന്നത്.