ആലുവ: അന്യസംസ്ഥാന തൊഴിലാളിയെ വെളിച്ചെണ്ണ കമ്പനി പ്ലാന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറീസ സ്വദേശി വിജയിനെയാണ് (68) കുട്ടമശേരി സൂര്യ നഗറിൽ പ്രവർത്തിക്കുന്ന കമ്പനിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാവിലെ കമ്പനിയിൽ ജോലിക്കെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യംകണ്ടത്. കമ്പനിക്കകത്തെ ക്വാർട്ടേഴ്‌സിലാണ് ഇയാൾ താമസിച്ചിരുന്നത്. ആറുവർഷത്തോളമായി ഇവിടെ താമസിച്ചു ജോലിചെയ്യുകയായിരുന്നു. ഒറീസയിലെ ബന്ധുക്കളുമായി കൂടുതൽ ബന്ധം പുലർത്തിയിരുന്നില്ല.

കമ്പനിക്കകത്തും പുറത്തും ഇയാൾക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.