covid-test-unit
പാറക്കടവ് ബ്ളോക്ക് മൊബൈൽ കൊവിഡ് പരിശോധന യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കൊവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പാറക്കടവ് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന കൊവിഡ് പരിശോധന യൂണിറ്റ് ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സമിതി അദ്ധ്യക്ഷൻ ടി.എ. ഷബീർ അലി അദ്ധ്യക്ഷത വഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, ബ്ളോക്ക് പഞ്ചായത്തംഗം ദിലീപ് കപ്രശ്ശേരി, റെജീന നാസർ, കെ.കെ. ശങ്കരൻകുട്ടി, ബിജു ഫ്രാൻസിസ്, അമ്പിളി ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.

ബ്ളോക്ക് പഞ്ചായത്തിലെ വിവിധ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചേരുന്ന ബൊബൈൽ യൂണിറ്റിൽ അതാത് പഞ്ചായത്തുകളിലുള്ളവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താം. ഇന്നലെ പുത്തൻവേലിക്കരയിലായിരുന്നു പരിശോധന. ഇന്ന് മുതൽ യഥാക്രമം നെടുമ്പാശ്ശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, കുന്നുകര, പാറക്കടവ് പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മൊബൈൽ യൂണിറ്റ് എത്തും.