തൃപ്പൂണിത്തുറ : ഉദയം പേരൂർ കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് ഓക്സി മീറ്ററുകൾ നൽകി. മുൻമന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കമൽ ഗിപ്ര , ജോൺ ജേക്കബ്, ആനി അഗസ്റ്റിൻ , ബാബു ആന്റണി, കെ.ടി. രവീന്ദ്രൻ , എം.പി. ഷൈമോൻ, ടി.വി. ഗോപിദാസ്, വി. കുമുദൻ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ : ഓക്സി മീറ്ററുകൾ മുൻ മന്ത്രി കെ. ബാബു ആശാ വർക്കർക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.