കളമശേരി: നഗരസഭ ഡമ്പിംഗ് യാർഡിലെ താത്കാലിക ജീവനക്കാരൻ കുറ്റാലത്ത് വീട്ടിൽ ശിവൻ (55) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ജോലിക്കിടയിൽ കുഴഞ്ഞുവീണ ശിവനെ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന്. ഭാര്യ: അംബിക, മക്കൾ: ശിൽപ, പ്രവീൺ. മരുമക്കൾ: ശ്രീമോൻ, രാഗി.