പറവൂർ: വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് ചികിത്സാ കേന്ദ്രം തുടങ്ങി. 36 കിടക്കകൾ ഇതിനായി ഒരുക്കി. ഡോക്ടർമാരുടെ സേവനത്തിന് പുറമേ ടെലിമെഡിസിൻ ചികിത്സാ സൗകര്യവും ലഭ്യമാക്കും. പറവൂർ മേഖലയിൽ നഗരസഭയുടെ കീഴിൽ മുനിസിപ്പൽ ടൗൺഹാളിൽ മാത്രമാണ് നിലവിൽ കൊവിഡ് ചികിത്സാ കേന്ദ്രം.