പറവൂർ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ വടക്കേക്കര സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കിണറുകൾ ശുചീകരിക്കലും, റീചാർജിങ്ങും നടത്തുന്ന തീർത്ഥം പദ്ധതി തുടങ്ങി. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന് കീഴിലുള്ള ഗ്രീൻ ആർമിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സേവനം ആവശ്യമുള്ളവർ മെയ് പത്തിനകം രജിസ്റ്റർ ചെയ്യണം. ഫോൺ 9947972716.