അങ്കമാലി: ലോക്ക്ഡൗൺ കാലത്ത് ആൻഡ്രിന്റെയും അനീനയുടെയും വീടിന് നിറം നൽകി യൂത്ത് കോൺഗ്രസ്.
ഇരുവരുടെയും ആദ്യ കുർബാന സ്വീകരണത്തിന്റെ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയ്ക്കാണ് ഗൃഹനാഥനും ഓട്ടോറിക്ഷ തൊഴിലാളിയുമായ പിതാവിന് ആൻജിയോ പ്ലാസ്റ്റി നടത്തേണ്ടി വന്നത്. ഇതോടെ കരുതി വച്ചിരുന്ന പണമെല്ലാം തീർന്നു. വീട് പെയിന്റ് ചെയ്യണമെന്ന കുട്ടികളുടെ ആഗ്രഹം യൂത്ത് കോൺഗ്രസ് അറിയുകയും, തുടർന്ന് യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് മനോഹരമായി പെയിന്റ് ചെയ്തു കൊടുക്കുകയും ചെയ്തു. ബെന്നി ബഹനാൻ എം. പി ഇവരുടെ വീട് സന്ദർശിച്ചു. യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ്, വാർഡ് കൗൺസിലർ പോൾ ജോവർ, ഷെൽസി ജിൻസൺ, റിജോ മാളിയേക്കൽ, ഉറുമീസ് കോട്ടക്കൽ, ഡോൺ തോമസ്, ഷാനി സിജു, തോംസൺ ആന്റണി, ലിബിൻ ബാബു, അലൻ ജെബി എന്നിവർ നേതൃത്വം നൽകി..