കളമശേരി: യു.ഡി.എഫ് ഭരിക്കുന്ന കളമശേരി സർവീസ് സഹകരണ ബാങ്കിൽ വൻ കുടിശികയുള്ള ബോർഡംഗത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി.. ഭരണസമിതിയിലെ ബോർഡംഗമായ എം.കെ. ഷാനവാസ് ജാമ്യം നിന്ന വകയിൽ 30 ലക്ഷം രൂപയോളം കുടിശിക വരുത്തിയിട്ടുണ്ടെന്നാണ് സഹകരണ സംഘം രജിസ്ട്രാർ, ജില്ലാ ജോയിന്റ് രജിസ്ട്രാർ എന്നിവർക്ക് നോർത്ത് കളമശേരി മുട്ടത്താഴത്ത് ഹുസൈൻ മംഗലത്ത് നൽകിയ പരാതിയിൽ പറയുന്നത്.