കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ലഭ്യത കുറയുകയും രോഗവ്യാപനം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പാർശ്വഫലങ്ങളില്ലാത്ത ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് വാച്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന വെബിനാർ ആവശ്യപ്പെട്ടു. ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റും പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോ. ഗണേഷ് ദാസ്, എറണാകുളം ജില്ല ജനനി ഹോമിയോ മെഡിക്കൽ കോ ഓഡിനേറ്റർ ഡോ. അജിത്, ഐ എച്ച് എം എ ഡയറക്‌ടർ ഡോ. ഷാജി പൗലോസ്, ഡോ. ടി. പി അനിൽകുമാർ തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി.