കോലഞ്ചേരി: ചൂണ്ടി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കോലഞ്ചേരി പമ്പ് ജംഗ്ഷൻ പെരിങ്ങോൾ റോഡിൽ കുടിവെള്ളം പാഴാകുന്നു. ദേശീയപാതയിൽ നിന്നും നൂറു മീ​റ്ററോളം മാറിയാണ് പൈപ്പ് പൊട്ടിയിട്ടുള്ളത്. ജലം പാഴായി റോഡിൽ ഒഴുകുന്നുണ്ട്. പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.