തൃപ്പൂണിത്തുറ: യാത്രാവേളയിൽ വളരെ സൗകര്യപ്രദമായി കൊണ്ട് നടക്കാവുന്ന കുഞ്ഞൻ സാനിറ്റൈസറിന് പ്രിയമേറുന്നു. കൊവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാനിറ്റൈസർ വീടുകളിലും യാത്രാവേളയിലും ഒപ്പമുണ്ടാകേണ്ടതിന്റെ ആവശ്യകത ഏറെയാണ്. ഇത് മുന്നിൽ കണ്ടാണ് വാനിറ്റി ബാഗിലും, പാന്റ്സിന്റെ ബെൽറ്റ് ബക്കിലും തൂക്കിയിടാവുന്ന കുഞ്ഞൻ സാനിറ്റൈസർ വിപണിയിലെത്തിയിരിക്കുന്നത്. മൈഗാഡ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. 50 മില്ലി അളവിൽ സുഗന്ധമുള്ളതും ഒപ്പം ഗുണനിലവാരമുള്ളതുമായ സാനിറ്റൈസർ നിറച്ചാണ് വിൽക്കുന്നത്. തുടർന്ന് ഉപഭോക്താവിന് സ്വയം നിറച്ച് ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്.
പുതിയകാവ് സിജാ മാസ്ക്സ് ആൻഡ് സാനിറ്റൈസേഴ്സാണ് നിർമ്മാതാക്കൾ.