തൃക്കാക്കര: കൊവിഡ് രോഗികളുടെ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ തൃക്കാക്കരയിൽ 43 വാർഡുകളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്റർ ആരംഭിക്കും. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവ കക്ഷി യോഗത്തിലാണ് തീരുമാനം. തൃക്കാക്കരയിലെ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി പറഞ്ഞു. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടി, സി.പി.എം നേതാവ് എൻ.പി ഷണ്മുഖൻ,ഡി.വൈ.എഫ്.ഐ നേതാവ് സലാവുദ്ധീൻ, സി.പി.ഐ നേതാവ് കെ.കെ സന്തോഷ് ബാബു, മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ പി .ഐ മുഹമ്മദാലി, മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി പി .എം യുസഫ്, യൂത്ത് ലീഗ് നേതാവ് നിയാസ്, ട്രാക്ക് പ്രസിഡന്റ് കെ.എം അബ്ബാസ്, ബി.ജെ.പി നേതാവ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഗൂഗിൾ മീറ്റ് വഴിയായിരുന്നു യോഗം.