കൊച്ചി: അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ള വ്യക്തികളും കുടുംബങ്ങളും നേരിടുന്ന വെല്ലുവിളികളെ സഹായിക്കുന്നതിനായി ആസ്റ്റർ മെഡിസിറ്റിയിൽ ആംപ്യൂട്ടി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. എല്ലാ ചൊവ്വാഴ്ച്ചയും ഉച്ചയ്ക്ക് രണ്ട് മുതൽ ക്ലിനിക്ക് പ്രവർത്തിക്കും. ശാരീരികമായി രോഗിയുടെ നില മെച്ചപ്പെടുത്തുന്നതിന് സഹായമൊരുക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യമെന്നും ശസ്ത്രക്രിയയിലൂടെ അവയവം മുറിച്ചുമാറ്റുന്നതിന് മുമ്പേ റാഹാബിലിറ്റേഷന്റെ ഭാഗമായി രോഗിക്ക് ബോധവത്കരണം നൽകുമെന്നും സീനിയർ കൺസൾട്ടന്റ് ഡോ. കെഎം മാത്യു പറഞ്ഞു. കൂടുതൽ വിവിരങ്ങൾക്ക്: 8111998186.