അങ്കമാലി: അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ യാത്രക്കാരനെ ചൂരൽവടി കൊണ്ടടിച്ച കേസിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. അങ്കമാലി ഡിപ്പോയിലെ ഡ്രൈവറായ മൂക്കന്നൂർ സ്വദേശി വി.വി. ആന്റുവിനെയാണ് അറസ്റ്റുചെയ്തത്. പിന്നീട് ജാമ്യത്തിൽ
വിട്ടു.

കഴിഞ്ഞ 22ന് രാത്രി 7.30 ഓടെയാണ് സംഭവം. ആലുവ സ്വദേശി മുരുകദാസിനാണ് അടിയേറ്റത്. മുരുകദാസിനെ സ്റ്റേഷനിൽവരുത്തി മൊഴിയെടുത്തശേഷമാണ് ഡ്രൈവറെ അറസ്റ്റുചെയ്തത്. സംഭവത്തെത്തുടർന്ന് ആന്റു സസ്‌പെൻഷനിലാണ്.