വൈപ്പിൻ: വൈപ്പിൻ കരയിലെ ആറു പഞ്ചായത്തുകളിലായി ചികിത്സയിലുള്ളത്

1769 കൊവിഡ് ബാധിതർ. പള്ളിപ്പുറം618, എളങ്കുന്നപ്പുഴ488, ഞാറക്കൽ219, നായരമ്പലം203, എടവനക്കാട്136, കുഴുപ്പിള്ളി105 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള നില. കൂടുതൽ കൊവിഡ് ബാധിതരുള്ള പള്ളിപ്പുറം പഞ്ചായത്ത് കണ്ടെയ്‌മെന്റ് സോണായി തുടരുകയാണ്. എളങ്കുന്നപ്പുഴ പഞ്ചായത്തും കണ്ടെയ്‌മെന്റ് സോണാക്കണമെന്നുള്ള ആവശ്യം ഉയരുന്നുണ്ട്.