vineeth

തൃപ്പൂണിത്തുറ: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ഇല്ലിക്കപ്പടി കൊച്ചോക്കൻ വീട്ടിൽ ഡോ. മാത്യൂസിന്റെ മകൻ വിനീതിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെ അമ്മ ബാലയാണ് മൃതദേഹം കണ്ടത്. സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ വിനീത് ഹൃദ്രോഗത്തിന് ചികിത്സ കഴിഞ്ഞതാണ്. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് എളങ്കുളം സുനോറോ പള്ളി സെമിത്തേരിയിൽ. സഹോദരി: അമ്പിളി അബു.