കൊച്ചി: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയിലെ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രക്തദാന ക്യാമ്പ് നടത്തും. ഐ.എം.എയുമായി സഹകരിച്ചാണ് ക്യാമ്പ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നിർമ്മാല്യം ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ ആരോഗ്യമുള്ള ആർക്കും രക്തം ദാനം ചെയ്യാം.

കൊവിഡ് വ്യാപനത്തെ തുടർന്ന് രക്തബാങ്കുകളിൽ രക്തം ലഭ്യമല്ലാതാകുന്നതി​നാലും കൊവിഡ് വാക്സിനേഷന് ശേഷം മാസങ്ങളോളം രക്തദാനം ശുപാർശ ചെയ്യാത്തതിനാലുമാണ് യൂത്ത്മൂവ്മെന്റ് അടിയന്തരമായി ക്യാമ്പ് സംഘടിപ്പിച്ചത്.