മൂവാറ്റുപുഴ: വാക്സിൻ ചലഞ്ച് മൂവാറ്റുപുഴ താലൂക്കിലെ 63 ഗ്രന്ഥശാലകളും ഏറ്റെടുക്കുന്നു. ഗ്രന്ഥശാല പ്രവർത്തകരും ലൈബ്രേറിയന്മാരും താലൂക്ക് കൗൺസിൽ അംഗങ്ങളും ഭാരവാഹികളും ജീവനക്കാരും പങ്കാളികളാകും. ഒരാൾ ഒരുഡോസ് വാക്സിനുള്ള തുക എന്ന സന്ദേശമാണ് ഗ്രന്ഥശാല പ്രവർത്തകർ ഉയർത്തുന്നത്. ലൈബ്രേറിയന്മാരും വനിതാ വയോജന പുസ്തകവിതരണ കേന്ദ്രങ്ങളിലെ ലൈബ്രേറിയന്മാരും ഇൗ സന്ദേശം ഏറ്റെടുക്കും. താലൂക്ക് കൗൺസിൽ അംഗങ്ങളും എക്സിക്യുട്ടീവ് അംഗങ്ങളും, ഭാരവാഹികളും ,ജീവനക്കാരും വാക്സിൻ ചലഞ്ചിന്റെ ഭാഗമാകും. വാക്സിൻ ചലഞ്ചിന്റെ ഭാഗമായി എല്ലാ ഗ്രന്ഥശാലകളും രംഗത്തിറങ്ങണം. താലൂക്ക് ലൈബ്രറി കൗൺസിൽ സമാഹരിക്കുന്ന വാക്സിൻ ചലഞ്ച് തുക മേയ് പത്തിനകം ജില്ലാ ലൈബ്രറി കൗൺസിലിന് കൈമാറുമെന്ന് പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ‌ അറിയിച്ചു.