pic
റെഡ് ക്രോസ് അംഗങ്ങൾ ഭക്ഷ്യക്കിറ്റുകൾ കൈമാറുന്നു

കോതമംഗലം: റെഡ്ക്രോസ് സൊസൈറ്റി പിണ്ടിമനയിലെ കൊവിഡ് ബാധിതരുടെ ഭവനങ്ങളിലേക്ക് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യക്കിറ്റും സാനിറ്റൈസറും നൽകി. പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, റെഡ്ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, മഹിപാൽ മാതാളിപാറ, വിൽസൺ തോമസ് ചുള്ളപ്പിള്ളി തോട്ടം എന്നിവർ നേതൃത്വം നൽകി.

ഭവനങ്ങളിൽ കിറ്റുകൾ എത്തിച്ചു നൽകുമെന്ന് ചെയർമാൻ ജോർജ് എടപ്പാറ അറിയിച്ചു.