കളമശേരി: കൊവിഡ് വാക്സിനേഷൻ കൊടുക്കുന്നത് സംബന്ധിച്ച് ഏലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആശയക്കുഴപ്പം. വാക്സിനെടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവരെ കൂടാതെ അതാത് വാർഡ് കൗൺസിലർ ഒപ്പ് വച്ച് സീൽ ചെയ്ത് ശുപാർശ ചെയ്യുന്ന മൂന്നു പേർക്ക് വാക്സിൻ കൊടുക്കാനായിരുന്നു തീരുമാനം. അപ്രകാരം വന്നവരോട് ടോക്കൺ തീർന്നു പോയി എന്ന് കൗണ്ടറിലിരിക്കുന്നവർ പറഞ്ഞതോടെ വിവാദമായി. കൗൺസിലർ പി.ബി.ഗോപിനാഥ് പ്രശ്നത്തിൽ ഇടപെട്ടതോടെ വാക്സിൻ കൊടുക്കുകയും ചെയ്തു.