mayor
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കുള്ള ആവശ്യവസ്തുക്കൾ മേയർ കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ് സി.കെ.ഉണ്ണിയിൽ നിന്നും ഏറ്രുവാങ്ങുന്നു

കൊച്ചി:നഗരസഭ പരിധിയിലുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കുള്ള ആവശ്യവസ്തുക്കൾ കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് കോ‌ർപ്പറേഷന് കൈമാറി. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.കെ. ഉണ്ണിയിൽ നിന്നും മേയർ എം. അനിൽകുമാർ ഇവ ഏറ്റവുവാങ്ങി. അലുമിനിയം ഫുഡ് കണ്ടെയ്‌നറുകൾ, കൈയുറകൾ,ക്യാപ്പുകൾ എന്നിവയാണ് നൽകിയത്. ജനറൽ സെക്രട്ടറി കെ.എം.വിപിൻ,ട്രഷറർ വി.ഇ.അൻവർ,മുൻ ജനറൽ സെക്രട്ടറി കെ.എം.മുഹമ്മദ് സഗീർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ അഷറഫ്, വെൽഫെയർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ലാൽ,കൗൺസിലർ സി.എ ഷക്കീർ എന്നിവർ സന്നിഹിതരായിരുന്നു.