കിഴക്കമ്പലം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കുന്നത്തുനാട് പതിനഞ്ചാം വാർഡിൽ ജനകീയ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് രൂപീകരിച്ചു. പഞ്ചായത്ത് അംഗം എം.ബി. യൂനുസാണ് ചെയർമാൻ. 30 അംഗ ജനകീയസമിതിയും രൂപീകരിച്ചിട്ടുണ്ട്. വാർഡിൽ ഇതുവരെ 13 പോസി​റ്റീവ് കേസുകളുണ്ട്. 51പേർ ക്വാറന്റെയിനിലുമാണ്.