അങ്കമാലി: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ടെക്‌നോസ് പ്രഥമ ചെയർമാനുമായിരുന്ന കെ.കെ. രാജേഷ്‌കുമാറിന്റെ എട്ടാമത് അനുസ്മരണദിനം ആചരിച്ചു. നായത്തോട് സ്‌കൂൾ ജംഗ്ഷനിൽ ചേർന്ന അനുസ്മരണയോഗം ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രിൻസ് പോൾ പതാക ഉയർത്തി. ടി.വൈ. ഏല്യാസ്, സച്ചിൻ കുര്യാക്കോസ്, കെ.കെ. താരുക്കുട്ടി,രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.