കാലടി: കാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ കൊവിഡ് ബാധിതർക്കായി മെഡിസിൻ കിറ്റ് വിതരണം ചെയ്തു. ഹോളി ഫാമിലി ഹോസ്പിറ്റൽ എം.ഡി ഡോ.ഡെന്നി ദേവസിക്കുട്ടി വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പ്രൊഫ. എം.ബി. ശശിധരൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആൻസി ജിജോ, കെ.വി. അഭിജിത്ത്, ബോർഡ് അംഗങ്ങളായ വി.എസ്. വർഗീസ്, എ.എ. ഗോപി, ബേബി ശശി, പി.എസ്. പരീത്, എം.കെ. ലെനിൻ എന്നിവർ സംസാരിച്ചു. 100 കുടുംബങ്ങൾക്കാണ് കിറ്റ് നൽകുന്നത്.