കോലഞ്ചേരി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൻകുരിശ് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഡോമിസലറി കെയർ സെന്റർ 10 ഓക്സിജൻ ബെഡുകളടക്കം 75 കിടക്കകളോടെ പൂർണ സജ്ജമായി. സ്റ്റെർലിംഗ് ഗ്യാസ് കമ്പനിയാണ് സൗജന്യമായി ഓക്സിജൻ ലഭ്യമാക്കിയത്. ഇതോടൊപ്പം പഞ്ചായത്ത് ആംബുലൻസിലും ഓക്സിജൻ സേവനം ലഭിക്കും. 78 രോഗികളെ ഇതിനോടകം ഇവിടെ പ്രവേശിപ്പിച്ചു.
സമീപത്തെ ഒരു പഞ്ചായത്തിലും ഇതിനോടകം എഫ്.എൽ.ടി.സി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് പുത്തൻകുരിശ് ബി.ടി.സി സ്കൂളിൽ ഡോമിസിലറി കെയർ സെന്റർ പൂർണ സജ്ജമായത്. നോഡൽ ഓഫീസർ ബിജു ബേബിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഡോക്ടറുടെ സേവനവും ലഭ്യമാണ്.