sslc
തോട്ടക്കാട്ടുകരയിൽ കൊവിഡ് ബാധിതയായ വിദ്യാർത്ഥി പടിഞ്ഞാറെ കടുങ്ങല്ലൂർ സ്കൂളിലേക്ക് എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ പോകുന്നു

ആലുവ: കൊവിഡ് ബാധിതയായ വിദ്യാർത്ഥിക്ക് എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ സൗകര്യമൊരുക്കി വാർഡ് കൗൺസിലർ. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള ആലുവ നഗരസഭ 24 -ാം വാർഡിൽ വി.ഐ.പി ലൈനിൽ താമസിക്കുന്ന നിർദ്ധന കുടുംബത്തിലെ അംഗമായ വിദ്യാർത്ഥിക്ക് വാർഡ് കൗൺസിലർ ശ്രീലത വിനോദ്കുമാറാണ് പി.പി.ഇ കിറ്റും വാഹനസൗകര്യവും ഏർപ്പെടുത്തിയത്. വിദ്യാർത്ഥിയും മാതാപിതാക്കളും ഉൾപ്പെടെ വീട്ടിലെ നാലുപേർക്കും കഴിഞ്ഞ ദിവസമാണ് കൊവിഡ് പോസിറ്റീവായത്. ഇതേതുടർന്ന് പടിഞ്ഞാറെ കടുങ്ങല്ലൂർ ഗവ. സ്കൂളിലെ അദ്ധ്യാപിക ശ്രീലത വിനോദ്കുമാറിനെ വിളിച്ച് സഹായമഭ്യർത്ഥിക്കുകയായിരുന്നു. നാളെ പരീക്ഷ അവസാനിക്കുന്ന ദിവസംവരെയുള്ള വാഹനസൗകര്യവും പി.പി.ഇ കിറ്റും കൗൺസിലർ തന്നെയാണ് ഏർപ്പെടുത്തി നൽകിയത്. നഗരസഭ മുൻ കൗൺസിലർ രാജീവ് സക്കറിയയും സഹായത്തിനുണ്ടായിരുന്നു.