മൂവാറ്റുപുഴ: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു ) മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എൽദോ ബാബു വട്ടക്കാവിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ മനു മോഹൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി പ്രിൻസ് ഡാലിയ, ജില്ലാ കമ്മിറ്റി അംഗം അബ്ബാസ് എടപ്പള്ളി, ജോയിന്റ് സെക്രട്ടറി ജിജു പൗലോസ്, മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റ് കെ.എസ്. സന്തോഷ്‌കുമാർ, ജോർജ് സ്റ്റാർലൈറ്റ് തുടങ്ങിയവർ സംസാരിച്ചു.