1
റേഷനരി

പള്ളുരുത്തി: റേഷൻ അരി ചവറുകൂനയിൽ കണ്ടെത്തി. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്കൂളിന് സമീപത്ത് കൊച്ചിൻ കോർപ്പറേഷന്റെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് പ്ളാസ്റ്റിക്ക് കിറ്റിൽ അരിയും മുകളിൽ മാലിന്യം അടങ്ങിയ പൊതിയും കണ്ടെത്തിയത്. പുലർച്ചെ പത്രവിതരണക്കാർ പ്ലാസ്റ്റിക്കും മറ്റും നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. സർക്കാർ വാരിക്കോരി കൊടുക്കുന്ന റേഷനരി അളവിൽ കവിഞ്ഞ് നൽകുന്നതിനാൽ നാട്ടുകാർക്ക് വിലയില്ലാത്ത സ്ഥിതിയാണ്. പട്ടിണി മരണം ഇല്ലാതിരിക്കാനാണ് കേന്ദ്രവും കേരളവും മത്സരിച്ച് അരി നൽകുന്നത്. ഇത് നാട്ടുകാർ ദുരുപയോഗം ചെയ്യുന്ന സ്ഥിതിയാണ്.