കൊച്ചി: നെഹ്‌റു യുവ കേന്ദ്ര സംസ്ഥാനത്തെ 1500 യൂത്ത് ക്ലബുകളിൽ കൊവിഡ് ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് സംസ്ഥാന ഡയറക്ടർ കെ .കുഞ്ഞഹമ്മദ് അറിയിച്ചു. ഓരോ ജില്ലയിലും 100 യൂത്ത് ക്ലബുകളിലാണ് ആദ്യ ഘട്ടം ഡെസ്‌കുകൾ തുടങ്ങുക.