കിഴക്കമ്പലം: കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. കിഴക്കമ്പലത്ത് 425, കുന്നത്തുനാട് 422 എന്നിങ്ങനെയാണ് ഇന്നലെ ആക്ടീവ് കേസുകളുടെ എണ്ണം. രോഗികളുടെ എണ്ണം കൂടിയതിനാൽ നിയന്ത്റണങ്ങൾ കടുപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം. കുന്നത്തുനാട് പഞ്ചായത്തിൽ രോഗികൾ കൂടുതലുള്ള മേഖലകൾ തിരിച്ച് അധിക നിയന്ത്റണങ്ങളുടെ ഭാഗമായി പൂർണമായി അടച്ചിടും. നിലവിൽ കണ്ടെയിൻമെന്റ് സോണാണ് കുന്നത്തുനാട് പഞ്ചായത്ത്. മേഖലയിലെ ടൗണുകൾ കേന്ദ്രീകരിച്ച് പൊലീസ് ബാരിക്കേഡുകൾ നിരത്തി പരിശോധനയും നടത്തുന്നുണ്ട്.