പുത്തൻകുരിശ്: മുഖ്യമന്ത്റിയുടെ വാക്സിൻ ചലഞ്ചിലേക്ക് ചുമട്ടു തൊഴിലാളി അരലക്ഷം രൂപ സംഭാവന നൽകി .പുത്തൻകുരിശ് ടൗണിൽ ചുമടെടുക്കുന്ന കെ.പി. ഉണ്ണിക്കൃഷ്ണനാണ് തുക നൽകിയത്. ചെക്ക് സി.പി.എം ജില്ലാകമ്മ​റ്റിഅംഗം സി.ബി. ദേവദർശന് കൈമാറി. വടവുകോട് ഫാർമേഴ്‌സ് സഹകരണബാങ്ക് പ്രസിഡന്റ് എം.എം. തങ്കച്ചൻ, വി.എസ്. ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.