ചോറ്റാനിക്കര: നാട് പകർച്ചവ്യാധി ഭീഷണിയിൽ കഴിയുമ്പോഴും ഗതാഗത തിരക്കേറിയ റോഡരികിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധം.ചോറ്റാനിക്കര കുരീക്കാട് പുതിയകാവ് റോഡിലാണ് കിലോമീറ്ററുകൾ ദൂരത്തിൽ റോഡരുകിൽ മാലിന്യം തള്ളുന്നത്. ചോറ്റാനിക്കര പഞ്ചായത്തിന്റെയും തൃപ്പൂണിത്തുറ നഗരസഭയുടെയും അതിർത്തികൾ പങ്കിടുന്ന കണിയാവള്ളി പാലത്തിലും മാലിന്യം കൂടി കിടക്കുകയാണ്. അടുത്ത കാലത്ത് ശുചീകരിച്ച കോണത്തു പുഴയിലേയ്ക്കും മാലിന്യം വലിച്ചെറിയുന്നുണ്ട്. പഞ്ചായത്തിന്റെയും നഗരസഭയുടെയും അതിർത്തി പ്രദേശമായതിനാൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ ആരും തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.