culture
മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി

കാലടി: 1946 ഏപ്രിൽ 27ന് സ്ഥാപിതമായ മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി പ്ലാറ്റിനം ജൂബിലി നിറവിൽ. പറയത്ത് ഗോപി, അമ്പാടത്ത് തങ്കപ്പൻ മേനോൻ, പല്ലൂർ അരവിന്ദാക്ഷൻ നായർ തുടങ്ങിയവരാണ് വായനശാല രൂപീകരണവുമായി മുന്നിട്ടിറങ്ങിയത്.

എം.പിയായിരുന്ന ലോനപ്പൻ നമ്പാടന്റെ ഫണ്ടിലെ മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ആദ്യനില പണിതത്. ജോസ് തെറ്റയിൽ എൽ.എൽ.എയുടെ പ്രാദേശിക ഫണ്ടിലെ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് രണ്ടാംനിലയും പണിതു. കൊവിഡിന്റെ രൂക്ഷത കുറയുന്ന സാഹചര്യത്തിൽ വിശദമായ പരിപാടികൾക്ക് തുടക്കംകുറിക്കാനാണ് ഭാരവാഹികളുടെ തീരുമാനം.

വളർച്ചയുടെ പടവുകൾ

 1955ൽ മഞ്ഞപ്ര ചന്ദ്രപ്പുരയിൽ കുത്തകപ്പാട്ട വ്യവസ്ഥയിൽ രണ്ട് സെന്റ് സ്ഥലം ലൈബ്രറിക്ക് പതിച്ചുകിട്ടി.

 1958ൽ ജയപ്രകാശ് നാരായണൻ ലൈബ്രറിമന്ദിരം ഉദ്ഘാടനം ചെയ്തു.

 1971ൽ രജതജൂബിലിയാഘോഷം നടൻ ശങ്കരാടി ഉദ്ഘാടനം ചെയ്തു

 1995ൽ ലൈബ്രറിയുടെ കനക ജൂബിലിയാഘോഷം കേരള ഹൈക്കോടതി ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു.

 2016ൽ ലൈബ്രറിയുടെ ഒരു വർഷം നീണ്ടുനിന്ന സപ്തതിയാഘോഷം ഇന്നസെന്റ് എം.പി ഉദ്ഘാടനം ചെയ്യു.

ബാലവേദി ,വനിതാവേദി, നൃത്ത-സംഗീത കലാലയം ,ഇ-വിജ്ഞാന സേവന കേന്ദ്രം, നിലത്തെഴുത്ത് പഠിപ്പിക്കുന്ന കുടിപ്പള്ളിക്കൂടം എന്നിവ ലൈബ്രറിയോടനുബന്ധിച്ച് പ്രവർത്തിക്കുന്നു.തുടർച്ചയായി ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിലെ എ ഗ്രേഡ് ലൈബ്രറിയാണ്. വിദ്യാർത്ഥികൾക്ക് അംഗത്വം സൗജന്യമാണ്. ഇരുപതിനായിരത്തോളം പുസ്തകങ്ങളും മൂവായിരത്തോളം അംഗങ്ങളുമുണ്ട്.

ഭാരവാഹികൾ : സജീവ് അരീക്കൽ (പ്രസിഡന്റ്), ടി.കെ.ജയൻ (വൈസ് പ്രസിഡന്റ്), കെ.കെ. വിജയൻ (സെക്രട്ടറി), വിജയലക്ഷ്മി ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി) ,സി.പി. ശിവൻ (ലൈബ്രേറിയൻ), ജിനി തര്യൻ (വനിതാവേദി പ്രസിഡന്റ്), മീനാക്ഷി വത്സൻ (ബാലവേദി പ്രസിഡന്റ്). ഉഷ മാനാട്ട് (ജില്ലാ കൗൺസിൽ അംഗം).