അങ്കമാലി: കെ.സി.വൈ.എം പീച്ചാനിക്കാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ പീച്ചാനിക്കാട് മേഖലയിൽ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം ശുചീകരണം നടത്തി. നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നോബിൾ ബേബി അദ്ധ്യക്ഷതവഹിച്ചു. അരുൺ ആന്റണി, ക്രിസ്റ്റൊ ജോൺ ,സനൽ ഡാന്റി,മോബിൽ മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.