photo
കൊവിഡ് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി അമ്മിണി ടീച്ചർ തന്റെ പെൻഷൻ തുക എസ്.ശർമ്മ എം . എൽ . എ. ക്ക് കൈമാറുന്നു

വൈപ്പിൻ: പ്രളയകാലത്തും കഴിഞ്ഞവർഷവും തന്റെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ എടവനക്കാട്ടെ അദ്ധ്യാപിക അമ്മിണി ഇത്തവണയും കൊവിഡ് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി പെൻഷൻ തുക സംഭാവന നൽകി. ടീച്ചറിൽനിന്ന് 25000 രൂപയുടെ ചെക്ക് എസ്. ശർമ്മ എം.എൽ.എ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ഇ.വി. സുധീഷ്, കെ.യു. ജീവൻമിത്ര, എം.എസ്. മനോജ്കുമാർ, കെ.എക്‌സ്. ഷിജോയ് എന്നിവർ പങ്കെടുത്തു.