കൊച്ചി : നോമ്പുകാലത്ത് മസ്ലീംമത വിശ്വാസികളായ ഉപഭോക്താക്കൾക്ക് നോമ്പുതുറന്ന ശേഷം ഭക്ഷണം ഹോട്ടലുകളിൽ ഇരുന്നു കഴിക്കുന്നതിനുള്ള സൗകര്യം രാത്രി ഒമ്പതുമണിവരെ അനുവദിക്കണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. നിലവിലെ സർക്കാർ നിയന്ത്രണം മുസ്ലീം മതവിഭാഗങ്ങൾക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതായി സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.കൊവിഡ് മാനദണ്ഡം പാലിച്ച് സ്ഥാപനം പ്രവൃത്തിക്കാൻ അനുവദിക്കണമെന്ന് പ്രസിഡന്റ് ജി.കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം.വിപിനും അഭ്യർത്ഥിച്ചു.