രാമമംഗലം: രാമമംഗലം പഞ്ചായത്തിൽ വാഹനസൗകര്യമില്ലാത്തതിനാൽ ആരുടെയും കൊവിഡ് പരിശോധന മുടങ്ങില്ല. പതിനൊന്നാം വാർഡംഗം ജിജോ കെ.ഏലിയാസ് വാഹനവുമായി റെഡിയാണ്. ടാക്സി വാഹനങ്ങൾ കൊവിഡ് പരിശോധനക്ക് പോകാനുള്ളവർ വിളിക്കുമ്പോൾ ഒഴിഞ്ഞുമാറുന്നതിനാലാണ് ഇത്തരത്തിൽ ചിന്തിക്കാൻ ജിജോയെ പ്രേരിപ്പിച്ചത്. ഇത്തരക്കാരെ പരിശോധന കേന്ദത്തിലും തിരിച്ചുമെത്തിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി ആളുകളെ സുരക്ഷിതമായി തിരികെ വീടുകളിൽ എത്തിച്ചു. സൗജന്യസേവനത്തിന് ഫോൺ: 9745171527.