വൈപ്പിൻ: അന്യായമായി യു.പി. ഗവൺമെന്റ് തടവിൽ വെച്ചിട്ടുള്ള പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എടവനക്കാട് മുസ്ളിം യൂത്ത്‌ലീഗിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. മുഹമ്മദ് ബീരാൻ, എം.എസ്.എഫ് ജില്ലാപ്രസിഡന്റ് അജാസ് സലിം, കെ.എ. സുധീർ, എ.എം. സിദ്ദിഖ് എന്നിവർ പങ്കെടുത്തു.