1
മട്ടാഞ്ചേരിയിൽ ആന വിരണ്ടോടിയപ്പോൾ

ഫോർട്ട്കൊച്ചി: മട്ടാഞ്ചേരി ചെറളായി വലിയ ക്ഷേത്രത്തിൽ ഉത്സവത്തിനായി കൊണ്ടുവന്ന വേണാറ്റുമറ്റം ഗോപാലൻകുട്ടി എന്ന ആന വിരണ്ടോടി. ഇന്നലെ രാവിലെ 10 മണിയോടെ ക്ഷേത്രക്കുളത്തിൽ കുളി കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് ആന വിരണ്ടത്. കൂച്ചുവിലങ്ങ് ഉണ്ടായിരുന്നിട്ടും ക്ഷേത്ര ചുറ്റുമതിൽ തകർത്ത ആന തുടർന്ന് ക്ഷേത്രത്തിന്റെ വടക്കേ ഭാഗത്തു നിന്ന് വടക്കെ റോഡിലേക്കിറങ്ങി അര മണിക്കൂറോളം പരിഭാന്തി പരത്തി. പാപ്പാൻ എത്തി തളച്ചു. ആനയുടെ ഒരു കണ്ണിക്ക് കാഴ്ചവൈകല്യം ഉള്ളതായി പാപ്പാൻ പറഞ്ഞു. ഉത്സവത്തിന് ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.