തൃക്കാക്കര:കൊവിഡ് വാക്സിൻ ചലഞ്ച് ഏറ്റെടുക്കണമെന്ന് കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സൗജന്യ വാക്‌സിൻ ലഭിച്ചവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുന്ന വാക്‌സിൻ ചലഞ്ചിൽ ജില്ലാ കമ്മറ്റികൾ സംഘടനാ അംഗങ്ങളുമായി സഹകരിച്ച് അതാത് ജില്ലകളിലെ കളക്ടർമാരെ ഏൽപ്പിക്കുകയോ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയോ ചെയ്യണമെന്ന് കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജന.സെക്രട്ടറി പി.ജി വേണുഗോപാൽ പറഞ്ഞു.