beepathu
ബീപാത്തു

ആലുവ: കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള എടത്തല ഗ്രാമപഞ്ചായത്തിൽ ഇന്നലെ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ചൂണ്ടി നെടുംപറമ്പിൽ എൻ.ജെ. പ്രിൻസൻ (ആന്റണി - 64), നൊച്ചിമ വർണ്ണം നഗർ ചാലയിൽ വീട്ടിൽ ബീപാത്തു (83), 14 -ാം വാർഡ് കുഴിവേലിപ്പടി പാറേക്കാട്ടിൽ 'സൗപർണിക' വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (83) എന്നിവരാണ് മരിച്ചത്. മൂവരുടെയും സംസ്കാരം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തി.

ചൂണ്ടിയിൽ റേഷൻ കട നടത്തുകയായിരുന്നു പ്രിൻസൻ. ഭാര്യ: ജോജി. മക്കൾ: പ്രിജോ, പ്രിജി. മരുമകൻ: ജെയിംസ്.

പരേതനായ മുഹമ്മദിന്റെ ഭാര്യയാണ് മരിച്ച ബീപാത്തു. മക്കൾ: കെരിം, സിദ്ധീഖ്, അലി, ജമാൽ, ഐശാവി, റഷീദ. മരുമക്കൾ: സലിം എലിഞ്ഞിക്കായി, സുഹറ, നബീസ, ഫസരിയ, റാഹിത, ഷമീന, പരേതനായ മൊയ്തീൻ മോളത്ത്.

നാരായണൻ നായരാണ് മരിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ഭർത്താവ്. മക്കൾ: രാജഗോപാൽ, പാർവ്വതി, ഷീല, മുരളി, ലാലു. മരുമക്കൾ: സുധ, ഉണ്ണികൃഷ്ണൻ, ശശിധരൻ, മിക്കി, നിത്യ.