mohanan
വാക്സിൻ ചലഞ്ചിലേക്ക് ആതുലക്ഷ്മിയുടേയും,ആദിദേവിന്റേയും സമ്പാദ്യം സി.പി.എം ഏരിയ കമ്മിറ്റിഅംഗം പി.വി. മോഹനന് കൈമാറുന്നു

അങ്കമാലി: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിന് കൈത്താങ്ങായി സഹോദരങ്ങളുടെ നാണയത്തുട്ടുകൾ. ഏഴുവയസുകാരി ആതുലക്ഷ്മി, നാല് വയസുകാരൻ ആദിദേവ് സഹോദരങ്ങളുടെ കുടുക്കകളിലെ നാണയത്തുട്ടുകളും വിഷുക്കൈനീട്ടവും ചേർന്നപ്പോൾ 2000 രൂപയായി. കൊച്ചു സമ്പാദ്യം വാക്‌സിൻചലഞ്ചിലേക്ക് കൊടുക്കാൻ തീരുമാനമെടുത്തത് ആതുലക്ഷ്മിയാണ്. മാതാപിതാക്കളുടെ പൂർണപിന്തുണയും. സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.വി. മോഹനൻ തുക ഏറ്റുവാങ്ങി. മൂക്കന്നൂർ ലോക്കൽ സെക്രട്ടറി എൻ.എ. ഷൈബുവും സന്നിഹിതനായിരുന്നു.

കെ.എസ്.ആർ.ടി.സി അങ്കമാലി ഡിപ്പോയിലെ ഡ്രൈവർ എ.കെ. റെജീഷിന്റേയും ഷാരയുടേയും മക്കളാണ് ഇരുവരും.