പറവൂർ: കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ ഡി.വൈ.എഫ്.ഐ യാത്രാസൗകര്യം ഏർപ്പെടുത്തി. കരിമ്പാടം ഡി.ഡി സഭ സ്കൂൾ, പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയാണ് പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസിൽ സ്കൂളിലേക്കും തിരികെ വീടുകളിലേക്കും എത്തിച്ചത്.